Sat, 25 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Pope Leo

Europe

മാ​​​​ർ​​​​പാ​​​​പ്പ​​​​യ്ക്കൊ​​​​പ്പം പ്രാ​​​​ർ​​​​ഥ​​​​ന​​​​യി​​​​ൽ പ​​​​ങ്കു​​​​ചേ​​​​ർ​​​​ന്ന് ചാ​​​​ൾ​​​​സ് രാ​​​​ജാ​​​​വും പത്നിയും

വ​​​​ത്തി​​​​ക്കാ​​​​ൻ സി​​​​റ്റി: ക​​​​ത്തോ​​​​ലി​​​​ക്ക-​​​​ആം​​​​ഗ്ലി​​​​ക്ക​​​​ൻ സ​​​​ഭാ ബ​​​​ന്ധ​​​​ങ്ങ​​​​ളി​​​​ൽ പു​​​​തു​​​​ച​​​​രി​​​​ത്രം ര​​​​ചി​​​​ച്ച് വ​​​​ത്തി​​​​ക്കാ​​​​നി​​​​ൽ മാ​​​​ർ​​​​പാ​​​​പ്പ​​​​യ്ക്കൊ​​​​പ്പം പ്രാ​​​​ർ​​​​ഥ​​​​ന​​​​യി​​​​ൽ പ​​​​ങ്കു​​​​ചേ​​​​ർ​​​​ന്ന് ആം​​​​ഗ്ലി​​​​ക്ക​​​​ന്‍ സ​​​​ഭ​​​​യു​​​​ടെ സു​​​​പ്രീം ഗ​​​​വ​​​​ര്‍​ണ​​​​ര്‍ കൂ​​​​ടി​​​​യാ​​​​യ ബ്രി​​​​ട്ട​​​​നി​​​​ലെ രാ​​​​ജാ​​​​വ് ചാ​​​​ൾ​​​​സ് മൂ​​​​ന്നാ​​​​മ​​​​ൻ രാ​​​​ജാ​​​​വും ഭാ​​​​ര്യ കാ​​​​മി​​​​ലയും.

വ്യാഴാഴ്ച പ്രാ​​​​ദേ​​​​ശി​​​​ക സ​​​​മ​​​​യം ഉ​​​​ച്ച​​​​യ്ക്ക് 12ന് ​​​​സി​​​​സ്റ്റൈ​​​​ൻ ചാ​​​​പ്പ​​​​ലി​​​​ലാ​​​​യി​​​​രു​​​​ന്നു സൃ​​​​ഷ്‌​​​​ടി​​​​യു​​​​ടെ പ​​​​രി​​​​പാ​​​​ല​​​​ന​​​​ത്തി​​​​നാ​​​​യു​​​​ള്ള എ​​​​ക്യു​​​​മെ​​​​നി​​​​ക്ക​​​​ൽ പ്രാ​​​​ർ​​​​ഥ​​​​ന ന​​​​ട​​​​ന്ന​​​​ത്. പ​​​​​​​​തി​​​​​​​​നാ​​​​​​​​റാം നൂ​​​​​​​​റ്റാ​​​​​​​​ണ്ടി​​​​​​​​ലെ പ്രൊ​​​​​​​​ട്ട​​​​​​​​സ്റ്റ​​​​​​​​ന്‍റ് വി​​​​​​​​പ്ല​​​​​​​​വ​​​​​​​​ത്തി​​​​​​​​നു​​​​​​​​ശേ​​​​​​​​ഷം ഇ​​​​​​​​താ​​​​​​​​ദ്യ​​​​​​​​മാ​​​​​​​​യാ​​​​​​​ണ് ബ്രി​​​​​​​ട്ടീ​​​​​​​ഷ് രാ​​​​​​​ജാ​​​​​​​വും പത്നിയും വ​​​​​​​ത്തി​​​​​​​ക്കാ​​​​​​​നി​​​​​​​ൽ മാ​​​​​​​ർ​​​​​​​പാ​​​​​​​പ്പ​​​​​​​യ്ക്കൊ​​​​​​​പ്പം പ്രാ​​​​​​​ർ​​​​​​​ഥ​​​​​​​ന​​​​​​​യി​​​​​​​ൽ പ​​​​​​​ങ്കെ​​​​​​​ടു​​​​​​​ക്കു​​​​​​​ന്ന​​​​​​​ത്.

ചാ​​​​ൾ​​​​സ് രാ​​​​ജാ​​​​വ് ഭാ​​​​ര്യ കാ​​​​മി​​​​ലയ്ക്കൊപ്പം വ​​​​ത്തി​​​​ക്കാ​​​​നി​​​​ലേ​​​​ക്ക് ന​​​​ട​​​​ത്തു​​​​ന്ന ആ​​​​ദ്യ ഔ​​​​ദ്യോ​​​​ഗി​​​​ക സ​​​​ന്ദ​​​​ർ​​​​ശ​​​​നം​​​​കൂ​​​​ടി​​​​യാ​​​​ണി​​​​ത്. വ്യാഴാഴ്ച രാ​​​​വി​​​​ലെ​​​​യാ​​​​ണ് ചാ​​​​ൾ​​​​സും കാ​​​​മി​​​​ല​​​​യും വ​​​​ത്തി​​​​ക്കാ​​​​നി​​​​ലെ​​​​ത്തി​​​​യ​​​​ത്.

സ്വി​​​​സ് ഗാ​​​​ർ​​​​ഡു​​​​ക​​​​ൾ യു​​​​കെ ദേ​​​​ശീ​​​​യ​​​​ഗാ​​​​നം ആ​​​​ല​​​​പി​​​​ച്ചാ​​​​ണു വ​​​​ര​​​​വേ​​​​റ്റ​​​​ത്. തു​​​​ട​​​​ർ​​​​ന്ന് ഇ​​​​രു​​​​വ​​​​രും അ​​​​പ്പ​​​​സ്തോ​​​​ലി​​​​ക് കൊ​​​​ട്ടാ​​​​ര​​​​ത്തി​​​​ൽ ലെ​​​​യോ പ​​​​തി​​​​നാ​​​​ലാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ​​​​യു​​​​മാ​​​​യി കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തി. കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യ്ക്കി​​​​ടെ സ​​​​മ്മാ​​​​ന​​​​ങ്ങ​​​​ൾ കൈ​​​​മാ​​​​റി.

ഇം​​​​ഗ്ല​​​​ണ്ടി​​​​ന്‍റെ ആം​​​​ഗ്ലോ-​​​​സാ​​​​ക്സ​​​​ൺ രാ​​​​ജാ​​​​വും പ്രാ​​​​ർ​​​​ഥ​​​​ന​​​​യു​​​​ടെ വ്യ​​​​ക്തി​​​​യു​​​​മാ​​​​യി​​​​രു​​​​ന്ന വി​​​​ശു​​​​ദ്ധ എ​​​​ഡ്വേ​​​​ർ​​​​ഡ് ദ ​​​​ക​​​​ൺ​​​​ഫ​​​​സ​​​​റി​​​​ന്‍റെ ഫോ​​​​ട്ടോ ചാ​​​​ൾ​​​​സ് രാ​​​​ജാ​​​​വ് മാ​​​​ർ​​​​പാ​​​​പ്പ​​​​യ്ക്കു സ​​​​മ്മാ​​​​നി​​​​ച്ച​​​​പ്പോ​​​​ൾ ഇ​​​​റ്റ​​​​ലി​​​​യി​​​​ലെ സി​​​​സി​​​​ലി​​​​ക്ക​​​​ടു​​​​ത്ത സെ​​​​ഫാ​​​​ലു​​​​വി​​​​ലു​​​​ള്ള നോ​​​​ർ​​​​മ​​​​ൻ ക​​​​ത്തീ​​​​ഡ്ര​​​​ലി​​​​ലെ പ്ര​​​​സി​​​​ദ്ധ​​​​മാ​​​​യ സ​​​​ർ​​​​വ​​​​ശ​​​​ക്ത​​​​നാ​​​​യ ഈ​​​​ശോ​​​​മി​​​​ശി​​​​ഹാ​​​​യു​​​​ടെ മൊ​​​​സൈ​​​​ക് ചി​​​​ത്ര​​​​മാ​​​​ണ് മാ​​​​ർ​​​​പാ​​​​പ്പ ചാ​​​​ൾ​​​​സ് രാ​​​​ജാ​​​​വി​​​​നു കൈ​​​​മാ​​​​റി​​​​യ​​​​ത്.

കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യ്ക്കു പി​​​​ന്നാ​​​​ലെ​​​​യാ​​​​യി​​​​രു​​​​ന്നു സി​​​​സ്റ്റൈ​​​​ൻ ചാ​​​​പ്പ​​​​ലി​​​​ൽ പ്രാ​​​​ർ​​​​ഥ​​​​ന. പ്രാ​​​​ർ​​​​ഥ​​​​ന​​​​യ്ക്കു​​​​ശേ​​​​ഷം ന​​​​ട​​​​ന്ന സു​​​​സ്ഥി​​​​ര​​​​താ​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ പ​​​​രി​​​​സ്ഥി​​​​തി​​​​സൗ​​​​ഹൃ​​​​ദ സൂ​​​​ച​​​​ക​​​​മാ​​​​യി ലെ​​​​യോ മാ​​​​ർ​​​​പാ​​​​പ്പ​​​​യും ചാ​​​​ൾ​​​​സ് രാ​​​​ജാ​​​​വും വൃ​​​​ക്ഷ​​​​ത്തൈ​​​​ക​​​​ൾ കൈ​​​​മാ​​​​റി.

വ​​​​ത്തി​​​​ക്കാ​​​​നി​​​​ലെ സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​നു​​​​ശേ​​​​ഷം റോ​​​​മി​​​​ലെ സെ​​​​ന്‍റ് പോ​​​​ൾ​​​​സ് ബ​​​​സി​​​​ലി​​​​ക്ക​​​​യി​​​​ൽ എ​​​​ത്തി​​​​യ ചാ​​​​ൾ​​​​സ് രാ​​​​ജാ​​​​വി​​​​ന് ക​​​​ർ​​​​ദി​​​​നാ​​​​ൾ ജെ​​​​യിം​​​​സ് മൈ​​​​ക്ക​​​​ൽ ഹാ​​​​ർ​​​​വി റോ​​​​യ​​​​ൽ കോ​​​​ൺ​​​​ഫ്രേ​​​​റ്റ​​​​ർ എ​​​​ന്ന ബ​​​​ഹു​​​​മ​​​​തി സ​​​​മ്മാ​​​​നി​​​​ച്ചു. തു​​​​ട​​​​ർ​​​​ന്ന് ഇ​​​​വി​​​​ടെ ന​​​​ട​​​​ന്ന പ്രാ​​​​ർ​​​​ഥ​​​​ന​​​​യി​​​​ലും രാ​​​​ജാ​​​​വ് പ​​​​ങ്കെ​​​​ടു​​​​ത്തു.

1530 ൽ ​​​​ഹെ​​​​ന്‍‌​​​​റി എ​​​​ട്ടാ​​​​മ​​​​ൻ രാ​​​​ജാ​​​​വ് ക​​​​ത്തോ​​​​ലി​​​​ക്കാ​​​​സ​​​​ഭ​​​​യു​​​​മാ​​​​യി പി​​​​രി​​​​ഞ്ഞ് ച​​​​ർ​​​​ച്ച് ഓ​​​​ഫ് ഇം​​​​ഗ്ല​​​​ണ്ടി​​​​നു രൂ​​​​പംന​​​​ൽ​​​​കി​​​​യ​​​​തി​​​​നു​​​​ശേ​​​​ഷം ഇ​​​​താ​​​​ദ്യ​​​​മാ​​​​യാ​​​​ണ് വ​​​​ത്തി​​​​ക്കാ​​​​നി​​​​ൽ ബ്രി​​​​ട്ടീ​​​​ഷ് രാ​​​​ജാ​​​​വും മാ​​​​ർ​​​​പാ​​​​പ്പ​​​​യും ഒ​​​​രു​​​​മി​​​​ച്ച് പ്രാ​​​​ർ​​​​ഥ​​​​ന ന​​​​ട​​​​ത്തു​​​​ന്ന​​​​ത്.

ക​​​​ഴി​​​​ഞ്ഞ ഏ​​​​പ്രി​​​​ലി​​​​ൽ നി​​​​ശ്ച​​​​യി​​​​ച്ചി​​​​രു​​​​ന്ന ചാ​​​​ൾ​​​​സ് രാ​​​​ജാ​​​​വി​​​​ന്‍റെ സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​പ​​​​രി​​​​പാ​​​​ടി ഫ്രാ​​​​ൻ​​​​സി​​​​സ് മാ​​​​ർ​​​​പാ​​​​പ്പ​​​​യു​​​​ടെ രോ​​​​ഗ​​​​ത്തെ​​​​യും മ​​​​ര​​​​ണ​​​​ത്തെ​​​​യും തു​​​​ട​​​​ർ​​​​ന്ന് മാ​​​​റ്റി​​​​വ​​​​യ്ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

ഗാ​​​​ന​​​​ശു​​​​ശ്രൂ​​​​ഷ​​​​യി​​​​ൽ പ​​​​ങ്കു​​​​ചേ​​​​ർ​​​​ന്ന് ബ്രി​​​​ട്ട​​​​നി​​​​ലെ റോ​​​​യ​​​​ൽ ക്വ​​​​യ​​​​റും

സി​​​സ്റ്റൈ​​​ൻ ചാ​​​പ്പ​​​ലി​​​ൽ വി​​​ശ്വ​​​പ്ര​​​സി​​​ദ്ധ ക​​​ലാ​​​കാ​​​ര​​​ൻ മൈ​​ക്കിൽ ആ​​​ഞ്ച​​​ലോ​​​യു​​​ടെ വി​​​ഖ്യാ​​​ത പെ​​​യി​​​ന്‍റിം​​​ഗി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ന​​​ട​​​ന്ന പ്രാ​​​​ർ​​​​ഥ​​​​നാ​​​​ച​​​​ട​​​​ങ്ങി​​​​ൽ സി​​​​സ്റ്റൈ​​​​ൻ ചാ​​​​പ്പ​​​​ൽ ക്വ​​​​യ​​​​റി​​​​നൊ​​​​പ്പം ഇം​​​​ഗ്ല​​​​ണ്ടി​​​​ലെ സെ​​​​ന്‍റ് ജോ​​​​ർ​​​​ജ്സ് ചാ​​​​പ്പ​​​​ൽ ക്വ​​​​യ​​​​റും രാ​​​​ജ​​​​കീ​​​​യ ചാ​​​​പ്പ​​​​ൽ റോ​​​​യ​​​​ൽ ക്വ​​​​യ​​​​റും പ​​​​ങ്കെ​​​​ടു​​​​ത്തു.

‘സ്വ​​​​ർ​​​​ഗ​​​​സ്ഥ​​​​നാ​​​​യ പി​​​​താ​​​​വെ..’ എ​​​​ന്ന പ്രാ​​​​ർ​​​​ഥ​​​​ന​​​​യോ​​​​ടെ​​​​യാ​​​​യി​​​​രു​​​​ന്നു തു​​​​ട​​​​ക്കം. യു​​​​കെ വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​സെ​​​​ക്ര​​​​ട്ട​​​​റി യു​​​​വെ​​​​റ്റ് കൂ​​​​പ്പ​​​​ർ വേദപുസ്തക വാ​​​​യ​​​​ന ന​​​​ട​​​​ത്തി. ച​​​​ർ​​​​ച്ച് ഓ​​​​ഫ് ഇം​​​​ഗ്ല​​​​ണ്ടി​​​​ന്‍റെ ര​​​​ണ്ടാ​​​​മ​​​​ത്തെ മു​​​​തി​​​​ർ​​​​ന്ന ബി​​​​ഷ​​​​പ്പും യോ​​​​ർ​​​​ക്ക് ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ്പു​​​​മാ​​​​യ റ​​​​വ.​​​​ സ്റ്റീ​​​​ഫ​​​​ൻ കൊ​​​​ട്രെ​​​​ൽ സ​​​​ങ്കീ​​​​ർ​​​​ത്ത​​​​നം വാ​​​​യി​​​​ച്ചു.

‘ഞ​​​​ങ്ങ​​​​ളു​​​​ടെ പി​​​​താ​​​​വാ​​​​യ ദൈ​​​​വ​​​​മേ, സ്വ​​​​ർ​​​​ഗ​​​​വും ഭൂ​​​​മി​​​​യും അ​​​​ങ്ങാ​​​​ണ​​​​ല്ലോ സൃ​​​​ഷ്‌​​​​ടി​​​​ച്ച​​​​ത്...’ എ​​​​ന്നു തു​​​​ട​​​​ങ്ങു​​​​ന്ന മാ​​​​ർ​​​​പാ​​​​പ്പ​​​​യു​​​​ടെ പ്രാ​​​​ർ​​​​ഥ​​​​ന​​​​യോ​​​​ടെ​​​​യും വി​​​​ശു​​​​ദ്ധ ജോ​​​​ൺ ഹെ​​​​ൻ​​​​റി ന്യൂ​​​​മാ​​​​ൻ ര​​​​ചി​​​​ച്ച ഗാനത്തിന്‍റെ ആലാ​​​​പ​​​​ന​​​​ത്തോ​​​​ടെ​​​​യു​​​​മാ​​​​ണ് പ്രാ​​​​ർ​​​​ഥ​​​​നാ​​​​ച​​​​ട​​​​ങ്ങ് സ​​​​മാ​​​​പി​​​​ച്ച​​​​ത്.

ല​​​​ത്തീ​​​​ൻ, ഇം​​​​ഗ്ലീ​​​​ഷ് ഭാ​​​​ഷ​​​​ക​​​​ളി​​​​ലാ​​​​യി​​​​രു​​​​ന്നു പ്രാ​​​​ർ​​​​ഥ​​​​ന. ചാ​​​​ൾ​​​​സ് രാ​​​​ജാ​​​​വി​​​​ന്‍റെ ഭാ​​​​ര്യ കാ​​​​മി​​​​ല, വെ​​​​സ്റ്റ്മി​​​​ൻ​​​​സ്റ്റ​​​​ർ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ്പും ഇം​​​​ഗ്ല​​​​ണ്ടി​​​​ലെ കാ​​​​ത്ത​​​​ലി​​​​ക് ബി​​​​ഷ​​​​പ്സ് കോ​​​​ൺ​​​​ഫ​​​​റ​​​​ൻ​​​​സ് അ​​​​ധ്യ​​​​ക്ഷ​​​​നു​​​​മാ​​​​യ ക​​​​ർ​​​​ദി​​​​നാ​​​​ൾ വി​​​​ൻ​​​​സെ​​​​ന്‍റ് നി​​​​ക്കോ​​​​ളാ​​​​സ്, സ്കോ​​​​ട്ടി​​​​ഷ് സ​​​​ഭ​​​​യെ പ്ര​​​​തി​​​​നി​​​​ധീ​​​​ക​​​​രി​​​​ച്ച് സെ​​​​ന്‍റ് ആ​​​​ൻ​​​​ഡ്രൂ​​​​സ് ആ​​​​ൻ​​​​ഡ് എ​​​​ഡി​​​​ൻ​​​​ബ​​​​ർ​​​​ഗ് ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് ലി​​​​യോ കു​​​​ഷ്‌​​​​ലെ എ​​​​ന്നി​​​​വ​​​​രും പ്രാ​​​​ർ​​​​ഥ​​​​ന​​​​യി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തു.

വി​​​​ഘ​​​​ട​​​​ന​​​​വാ​​​​ദം ശ​​​​ക്ത​​​​മാ​​​​കു​​​​ന്ന ലോ​​​​ക​​​​ത്ത് മ​​​​റ്റു മ​​​​ത​​​​ങ്ങ​​​​ളോ​​​​ട് സ​​​​ഹി​​​​ഷ്ണു​​​​താ​​​​മ​​​​നോ​​​​ഭാ​​​​വം പു​​​​ല​​​​ര്‍​ത്തേ​​​​ണ്ടു​​​​ന്ന​​​​തി​​​​ന്‍റെ പ്രാ​​​​ധാ​​​​ന്യ​​​​വും പ​​​​രി​​​​സ്ഥി​​​​തി​​​​യോ​​​​ടു​​​​ള്ള പ്ര​​​​തി​​​​ബ​​​​ദ്ധ​​​​ത​​​​യും വി​​​​ളി​​​​ച്ചോ​​​​തു​​​​ന്ന​​​​താ​​​​യി​​​​രു​​​​ന്നു പ്രാ​​​​ർ​​​​ഥ​​​​നാ​​​ച്ച​​​​ട​​​​ങ്ങ്.

‘പ്ര​​​​​​​​ത്യാ​​​​​​​​ശ​​​​​​​​യു​​​​​​​​ടെ തീ​​​​​​​​ർ​​​​​​​​ഥാ​​​​​​​​ട​​​​​​​​ക​​​​​​​​ർ’ എ​​​​​​​​ന്ന​​​​​​​​നി​​​​​​​​ല​​​​​​​​യി​​​​​​​​ൽ ഒ​​​​​​​​രു​​​​​​​​മി​​​​​​​​ച്ച് ന​​​​​​​​ട​​​​​​​​ക്കു​​​​​​​​ക എ​​​​​​​​ന്ന ജൂ​​​​​​​​ബി​​​​​​​​ലി​​​​​​​​വ​​​​​​​​ർ​​​​​​​​ഷ പ്ര​​​​​​​​മേ​​​​​​​​യ​​​​​​​​ത്തെ പ്ര​​​​​​​​തി​​​​​​​​ഫ​​​​​​​​ലി​​​​​​​​പ്പി​​​​​​​​ക്കു​​​​​​​​ന്ന വി​​​​​​​​ധ​​​​​​​​ത്തി​​​​​​​​ലാ​​​​​​​ണ് ക​​​​​​​​ത്തോ​​​​​​​​ലി​​​​​​​​ക്കാ​​​​​​​​സ​​​​​​​​ഭ​​​​​​​​യു​​​​​​​​ടെ​​​​​​​​യും ആം​​​​​​​​ഗ്ലി​​​​​​​​ക്ക​​​​​​​​ൻ സ​​​​​​​​ഭ​​​​​​​​യു​​​​​​​​ടെ​​​​​​​​യും എ​​​​​​​​ക്യു​​​​​​​​മെ​​​​​​​​നി​​​​​​​​ക്ക​​​​​​​​ൽ പ്രാ​​​​​​​​ർ​​​​​​​​ഥ​​​​​​​​നാ​​​​​​​​പ​​​​​​​​രി​​​​​​​​പാ​​​​​​​​ടി സം​​​​​​​ഘ​​​​​​​ടി​​​​​​​പ്പി​​​​​​​ച്ച​​​ത്.

Latest News

Up